BJP worker hacked to death in Puducherry
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധു സെന്തില്‍ കുമാറിനെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടിക്കൊന്നത്.
മൂന്ന് മോട്ടോര്‍ ബൈക്കുകളിലായെത്തിയ ഏഴംഗ സംഘം സെന്തില്‍ കുമാറിനു നേരെ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ആക്രമികള്‍ കടന്നുകളഞ്ഞു.
ആക്രമം നടന്ന ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമിസംഘത്തിലെ ഏഴുപേര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: BJP worker, Puducherry, Bomb, Attack
COMMENTS