Bells Palsy - Actor Mithun Ramesh in hospital
തിരുവന്തപുരം: ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖത്തിന് താല്‍ക്കാലികമായി കോടുന്നതുപോലുള്ള സ്വാതന്ത്ര്യക്കുറവ് അനുഭവപ്പെടുന്ന രോഗമാണ് ബെല്‍സ് പാള്‍സി.
ഈ രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണെന്ന് നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
തനിക്ക് ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ലെന്നും രണ്ടു കണ്ണും ഒരുമിച്ച് അടയുന്നില്ലെന്നും ഒരു കണ്ണ് അടയുമെന്നും മറ്റേത് ഫോഴ്‌സ് ചെയ്ത് അടച്ചാല്‍ മാത്രമേ അടയുകയുള്ളൂവെന്നും മിഥുന്‍ പറയുന്നു.
കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരുതരം ഭാഗികമായ പരാലിസിസാണ് തനിക്ക് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയവരില്‍ ചിലര്‍ക്ക് ഈ രോഗം കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചില താരങ്ങള്‍ക്കും ഈ രോഗം വന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Keywords: Mithun Ramesh, Bells Palsy, Hospital
COMMENTS