11 ഓവറില്‍ രോഹിത് ശര്‍മയും കൂട്ടരും അടിയറ പറഞ്ഞു, ഓസ്‌ട്രേലിയയ്ക്കു 10 വിക്കറ്റ് ജയം

വിശാഖപട്ടണം: ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഇന്ത്യന്‍ ടീമിനെ നിസ്സാരന്മാരാക്കിക്കൊണ്ട് രണ്ടാം ഏകദിനം ഓസ്‌ട്രേലിയ 10 വിക്കറ്റിനു സ്വന്തമാക്ക...

വിശാഖപട്ടണം: ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഇന്ത്യന്‍ ടീമിനെ നിസ്സാരന്മാരാക്കിക്കൊണ്ട് രണ്ടാം ഏകദിനം ഓസ്‌ട്രേലിയ 10 വിക്കറ്റിനു സ്വന്തമാക്കി. കേവലം 11 ഓവറിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്.

ഒന്നാം ഏകദിനം ജയിച്ചതിന്റെ ഒരു ആത്മവിശ്വാസവുമില്ലാതെയാണ് രോഹിത് ശര്‍മയും കൂട്ടരും കളത്തിലിറങ്ങിയ്.

മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ബാറ്റ് അടിയറവച്ച് കേള്‍വികേട്ട ഇന്ത്യന്‍ വമ്പന്മാര്‍ ഒന്നൊന്നായി കൂടാരം കയറിയപ്പോള്‍ 26 ഓവറില്‍ 117 റണ്ണിന് ഇന്ത്യ കറങ്ങിവീണു.

118 റണ്‍ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബോളര്‍മാരെ നിലം തൊടീച്ചതുമില്ല. എതിരാളികളുടെ ഒരു വിക്കറ്റെങ്കിലും പിഴുതെടുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു കഴിഞ്ഞില്ല.

ഓട്രേലിക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്‌കോര്‍ ആയിരുന്നു ഇന്നത്തേത്.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ഒരു സമ്മര്‍ദ്ദവുമില്ലാതെ ബാറ്റുവീശിയപ്പോള്‍ മുഹമ്മദ് ഷമിയും സിറാജും അടങ്ങുന്ന ബോളിങ് നിര കാഴ്ചക്കാരായി.

33 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെയാണ് ട്രാവിസ് ഹെഡ് 51 റണ്‍സെടുത്തത്. മിച്ചല്‍ മാര്‍ഷാകട്ടെ, 36 പന്തില്‍ ആറു സിക്‌സും ആറു ഫോറും നിറം ചാര്‍ത്തിയ ഇന്നിംഗ്‌സില്‍ 66 റണ്‍സെടുത്തു.

ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. 118 റണ്ണുകള്‍ ലക്ഷ്യമായി ഇറങ്ങിയ കങ്കാരുക്കള്‍ 11 ഒബിവറേജില്‍ തന്നെ തങ്ങളുടെ കടമ പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമിയും സിറാജും അടങ്ങുന്ന ബോളിങ് നിരക്ക് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ സാധിച്ചില്ല.

റണ്‍മഴ പ്രതീക്ഷിച്ചെത്തിയ ആരാധകരെ രോഹിതും കൂട്ടരും തീര്‍ത്തും നിരാശരാക്കി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ നിര ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.

നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. എട്ട് ഓവറില്‍ ആദ്യ നാല് വിക്കറ്റുകള്‍ തുടരെ സ്റ്റാര്‍ക്. ഒരു ഓവര്‍ മെയ്ഡന്‍ ആക്കുകയും ചെയ്തു സ്റ്റാര്‍ക്.

35 പന്തില്‍ 31 റണ്ണെടുത്ത വിരാട് കോലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ നോക്കിയത്. 29 പന്തില്‍ 29 റണ്ണുമായി അക്‌സര്‍ പട്ടേല്‍   പുറത്താകാതെ നിന്നു.

ശുഭ്മന്‍ ഗില്ലും സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും സംപൂ്ജ്യരായി മടങ്ങി. ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഗില്ലും സൂര്യകുമാര്‍ യാദവും പുറത്തായത് ഇന്ത്യയ്ക്കു തുടക്കത്തിലേ വലിയ ആഘാതമായി.

ബുധനാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം. രണ്ടു ടീമുകളും ഓരോ കളി ജയിച്ചു നില്‍ക്കുന്നതിനാല്‍ മൂന്നാം മത്സരം നിര്‍ണായകമായി. പരമ്പരയില്‍ ആകെ നാലു മത്സരങ്ങളാണുള്ളത്.

Summary: Australia won the second ODI by 10 wickets, making the Indian team trivial in both batting and bowling. Australia won in just 11 overs. Rohit Sharma and his team entered the field without any confidence after winning the first ODI.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 11 ഓവറില്‍ രോഹിത് ശര്‍മയും കൂട്ടരും അടിയറ പറഞ്ഞു, ഓസ്‌ട്രേലിയയ്ക്കു 10 വിക്കറ്റ് ജയം
11 ഓവറില്‍ രോഹിത് ശര്‍മയും കൂട്ടരും അടിയറ പറഞ്ഞു, ഓസ്‌ട്രേലിയയ്ക്കു 10 വിക്കറ്റ് ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY-5FWrSYllC_DBn2BIB0EbDpEh-etBstekLeX23T9OSARlj1Sogvt73TjamXPkTJLpFEx0WpaQU9NTB5fxCN2H4IQMoaY-PGoZ3ZdX0VTEMl6HFqaesWWVyPMkemn814kKuCHP-F6zFJk6WAxKK4iYmHexdxex5BVqaQwTpz1mD9lCxcbJTrUnSfg5w/s320/mitchel%20starc%20india%20won.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY-5FWrSYllC_DBn2BIB0EbDpEh-etBstekLeX23T9OSARlj1Sogvt73TjamXPkTJLpFEx0WpaQU9NTB5fxCN2H4IQMoaY-PGoZ3ZdX0VTEMl6HFqaesWWVyPMkemn814kKuCHP-F6zFJk6WAxKK4iYmHexdxex5BVqaQwTpz1mD9lCxcbJTrUnSfg5w/s72-c/mitchel%20starc%20india%20won.jpg
www.vyganews.com
https://www.vyganews.com/2023/03/australia-won-second-odi-by-10-wickets.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/03/australia-won-second-odi-by-10-wickets.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy