Attack against ex CM Oommen Chandi
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കണ്ണൂര്‍ സബ് കോടതി. കേസിലെ 18-ാം പ്രതി സി.ഒ.ടി നസീര്‍, 88 -ാം പ്രതി ദീപക്ക്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്കാണ് കോടതി ശിക്ഷവിധിച്ചത്.
ദീപക്കിന് മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. അതേസമയം കേസിലെ 113 പ്രതികളില്‍ 110 പേരെ കോടതി വെറുതെ വിട്ടു.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ണൂര്‍ പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റിരുന്നു.
Keywords: Oommen Chandi, Attack, Three, Convicted
COMMENTS