Asianet issue in Niyamasabha today
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഏഷ്യാനെറ്റ് അതിക്രമ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച് എം.എല്‍.എ പി.സി വിഷ്ണുനാഥ്. ലഹരിമാഫിയയ്‌ക്കെതിരെയുള്ള ഏഷ്യാനെറ്റ് വാര്‍ത്തയില്‍ എസ്.എഫ്.ഐ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും ലഹരി മാഫിയയല്ലേ ഇതില്‍ പ്രതിഷേധിക്കേണ്ടതെന്നും വിഷ്ണുനാഥ് ചോദിച്ചു.
വാര്‍ത്ത സര്‍ക്കാരിനെതിരായ ഗൂഢാലോചനയെന്നാണ് പി.വി അന്‍വര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഇതെങ്ങനെ സര്‍ക്കാരിനെതിരാകുമെന്നും അദ്ദേഹം ആരാഞ്ഞു. ചാനലിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെയും അദ്ദേഹം ശക്തമായി വാദിച്ചു.
കേന്ദ്രസര്‍ക്കാര്‍ ബ.ബി.സി റെയ്ഡ് നടത്തിയതുപോലെയാണ് പിണറായി സര്‍ക്കാര്‍ ഏഷ്യാനെറ്റ് ഓഫീസ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
എന്നാല്‍ ചാനല്‍ വ്യാജ വീഡിയോ പിടിച്ച് വ്യാജ വാര്‍ത്ത ഉണ്ടാക്കിയെന്നും അതിനെതിരെയാണ് പൊലീസിന്റെ പരിശോധനയെന്നുമാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി നല്‍കിയത്.
അതേസമയം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഈ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയിലടക്കം വലിയ വിമര്‍ശനമാണുയരുന്നത്.
Keywords: Niyamasabha, P.C Vishnunath, Asianet, SFI
COMMENTS