ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃതയും മകളും ഗോപീ സുന്ദറുമെത്തി, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു കുടുംബം

Amrita Suresh and her daughter came to see actor Bala who was admitted to Amrita Medical College Hospital in Kochi due to liver disease


സ്വന്തം ലേഖകന്‍

കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃത സുരേഷും മകളും എത്തി. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് അവന്തികയെ ആശുപത്രിയില്‍ എത്തിച്ചത്.

നടന്‍ ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ചേര്‍ന്നാണ് അവന്തികയെ കൊണ്ടുവരാന്‍ അമൃതയോട് ആവശ്യപ്പെട്ടത്. അച്ഛനെ കണ്ട ശേഷം മകള്‍ മടങ്ങിപ്പോയെങ്കിലും അമൃത സുരേഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പമാണ് പാപ്പു എന്നു വിളിക്കുന്ന അവന്തിക അച്ഛനെ കണ്ട ശേഷം മടങ്ങിപ്പോയത്.

ബാലയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭിരാമി സോഷ്യല്‍ മീഡിയാ പേജിലൂടെ അഭ്യര്‍ത്ഥിച്ചു.


അവന്തിക പോയതിനു പിന്നാലെ അമൃതയുടെ പുതിയ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപീ സുന്ദറും അമൃത ആശുപത്രിയിലെത്തി. ബാലയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ഗോപീ സുന്ദറുമായി അമൃത സുരേഷ് അടുത്തത്. 

ബാലയുടെ രണ്ടാം ഭാര്യ എലിസബത്തും ബന്ധുക്കളും നടന്റെ അമ്മയും ആശുപത്രിയുലണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും കൊച്ചിയില്‍ എത്തി.

നടന്‍ ഉണ്ണി മുകുന്ദനും ആശുപത്രിയില്‍ തുടരുകയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ നല്കിയിട്ടുണ്ടെന്നും മരുന്നുകളോടു ശരീരം പ്രതികരിക്കുമോ എന്നറിയാന്‍ 48 മണിക്കൂര്‍ വരെ എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉണ്ണി മുകുന്ദനൊപ്പമുണ്ടായിരുന്ന നിര്‍മാതാവ് ബാദുഷ പറഞ്ഞു. 

ബാലല ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നടന്‍ അബോധാവസ്ഥയില്‍ അല്ലെന്നും അദ്ദേഹവുമായി സംസാരിച്ചുവെന്നും ഉണ്ണി മുകുന്ദനും പറഞ്ഞു.

കടുത്ത വയറുവേദനയും ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ടതിനു പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തിന് ഒരാഴ്ച മുന്‍പും ബാല ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ചുനാളായി ബാല ചെന്നെയിലായിരുന്നു. അവിടെനിന്നാണ് കേരളത്തിലേക്കു തിരിച്ചുവന്നത്.

ഉണ്ണി മുകുന്ദനുമായി അടുത്തിടെ ബാല സിനിമയില്‍ അഭിനയിച്ച പ്രതിഫലം സംബന്ധിച്ചു വലിയ തര്‍ക്കവും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ബാല ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഓടിയെത്തുകയായിരുന്നു.

Summary: Ex-wife Amrita Suresh and her daughter came to see actor Bala who was admitted to Amrita Medical College Hospital in Kochi due to liver disease. Avantika was brought to the hospital as Bala expressed his wish to see daughter.

Amrita's new partner and music director Gopi Sundar also reached hospital. Amrita Suresh got close to Gopi Sundar after breaking up her marriage with Bala.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃതയും മകളും ഗോപീ സുന്ദറുമെത്തി, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു കുടുംബം
ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃതയും മകളും ഗോപീ സുന്ദറുമെത്തി, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു കുടുംബം
Amrita Suresh and her daughter came to see actor Bala who was admitted to Amrita Medical College Hospital in Kochi due to liver disease
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmU7hIStqUMB8YeETf7nYEqGQfcjzXnZoHR_m-XMNbzEaDSlLKrszYaMdI-3lUsBpBC1nzRbtz9ywlZnCCgHpEuXPuCsMHMwsyHZELzTHQ1d_CIs-bO9za9C3exZ59EmyIusP-joIYdxRDh-2WJASgqblaFvGDcUIWS5J4_6OcAI5Gwh6zJ9CFBqss/s320/Screenshot_20230307-192639_Chrome.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmU7hIStqUMB8YeETf7nYEqGQfcjzXnZoHR_m-XMNbzEaDSlLKrszYaMdI-3lUsBpBC1nzRbtz9ywlZnCCgHpEuXPuCsMHMwsyHZELzTHQ1d_CIs-bO9za9C3exZ59EmyIusP-joIYdxRDh-2WJASgqblaFvGDcUIWS5J4_6OcAI5Gwh6zJ9CFBqss/s72-c/Screenshot_20230307-192639_Chrome.jpg
www.vyganews.com
https://www.vyganews.com/2023/03/amrita-suresh-and-her-daughter-came-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/03/amrita-suresh-and-her-daughter-came-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy