Again Modi surname issue against Rahul Gandhi
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് വീണ്ടും കുരുക്ക് മുറുക്കി ബി.ജെ.പി. ഏപ്രില്‍ 12 നു മുന്‍പ് പാറ്റ്‌ന കോടതിയില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് ലഭിച്ചു. സൂററ്റിലേതിന് സമാനമായ കേസില്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ നേരത്തെ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം സൂററ്റ് കോടതിയില്‍ ഏപ്രില്‍ 5ലെ കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പായി രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ തുടരുകയാണ്.
ഇതോടൊപ്പം ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. യാത്രയ്ക്കിടെ പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശം.
Keywords: Rahul Gandhi, Modi surname, Court, Notice
COMMENTS