Actor Innocent's funeral
ഇരിങ്ങാലക്കുട: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 യോടെ അന്തരിച്ച ഇന്നസെന്റിന്റെ ഭൗതികദേഹം തിങ്കളാഴ്ച രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ടോടെ ഇരിങ്ങാലക്കുടയിലെ അദ്ദേഹത്തിന്റെ വസതിയായ പാര്‍പ്പിടത്തിലെത്തിച്ചു. രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ രംഗത്തെ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
Keywords: Innocent, Funeral, Iringalakkuda, Church
COMMENTS