Actor Innocent (75) passed away. He died at a private hospital in Kochi this evening, said minister P Rajeev
സ്വന്തം ലേഖകന്‍
കൊച്ചി: പ്രമുഖ ചലച്ചിത്ര താരവും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. രാത്രി പത്തര മണിയോടെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
കാന്‍സര്‍ ബാധിതനായിരുന്ന ഇന്നസെന്റിന്റെ ആരോഗ്യനില കുറച്ചു ദിവസങ്ങളായി മോശമായിരുന്നു. അര്‍ബുദം ഭേദമായിരുന്നെങ്കിലും മൂന്നു തവണ കോവിഡ് ബാധിച്ചത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിരുന്നു.
അര്‍ബുദത്തെ അതിജീവിച്ച് അദ്ദേഹം സിനിമയിലും പൊതു ജീവിതത്തിലും ശക്തമായി തിരിച്ചുവന്നിരുന്നു.
കാന്‍സറിനെ തന്റെ ഇച്ഛാശക്തികൊണ്ടു നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടെടയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 2003 മുതല്‍ 2018 വരെ പ്രവര്‍ത്തിച്ചിരുന്നു. മന്ത്രി പി രാജീവാണ് മരണവിവരം അറിയിച്ചത്. നാളെ തന്നെ സംസ്‌കാരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നാളെ രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് മന്ത്രി രാജീവ് അറിയിച്ചു.
രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ, വീണ്ടും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലീസ്, മകന്‍: സോണറ്റ്.
ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ ത്രയം എത്രയോ കാലം മലയാള സിനിമിയുടെ ചിരിയുടെ ഒഴിച്ചുകൂടാനാവാത്ത താരസാന്നിദ്ധ്യങ്ങളായിരുന്നു.
750-ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. 'നൃത്തശാല' എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. 'മഴവില്‍ക്കാവടി', 'പൊന്‍മുട്ടയിടുന്ന തറവ്', 'ഗാനമേള' തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തനായ വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മൂന്നു തവണ ലഭിച്ചു. മറ്റു ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് പതിനാറാം ലോക് സഭയില്‍ പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. 1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.
COMMENTS