Actor & ex MP Innocent hospitalized
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കാന്‍സറിനെ ശക്തമായി പോരാടി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിയാണ് ഇന്നസെന്റ്.
പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കാന്‍സര്‍ ബാധിച്ചിരുന്നു. എം.പി ആയിരുന്ന സമയത്ത് സംസ്ഥാനത്ത് അഞ്ചിടത്ത് കാന്‍സര്‍ പരിശോധാ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തിരുന്നു. കാന്‍സറിനെ അതിജീവിച്ചശേഷം അദ്ദേഹമെഴുതിയ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
Keywords: Innocent, Hospital, Kochi, Cancer
COMMENTS