Venugopal contradicts Sivasanker's statement
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ നിര്‍ണായക മൊഴി. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴി നല്‍കി.
മൂന്നു തവണ ലോക്കര്‍ തുറന്നതായും അപ്പോഴെല്ലാം ശിവശങ്കറെ അറിയിച്ചിരുന്നതായും എന്നാല്‍ ലോക്കറില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
കഴിഞ്ഞ ദിവസം വേണുഗോപാലിനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന ഉറച്ച നിലപാടിലാണ് ശിവശങ്കര്‍.
Keywords: M. Sivasankar, Venugopal, Against, Life mission

COMMENTS