V.D Satheesan is against CPM
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയും സ്വപ്ന സുരേഷും നടത്തിയ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിലെ ജീര്‍ണതയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പാര്‍ട്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലുപരി ഗുണ്ടാ മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമടങ്ങുന്ന ഭീകരസംഘടനയായി മാറിക്കഴിഞ്ഞിരിക്കുന്നുയെന്ന് അദ്ദേഹം ആരോപിച്ചു.
ഒരുവശത്ത് ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും മറുവശത്ത് സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണിതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിര്‍ക്കുന്നതിന്റെ കാരണം മനസ്സിലായെന്നു പറഞ്ഞ അദ്ദേഹം ഈ കേസിനായി സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്ന് കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും വ്യക്തമാക്കി.
ഇതേക്കുറിച്ചു മാത്രമല്ല സ്വപ്‌ന സുരേഷിനെ ഇടനിലക്കാരിയാക്കി നടത്തിയ തിരിമറികളെക്കുറിച്ചും പ്രതിപക്ഷത്തിനോടും ജനങ്ങളോടും മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകുകയുള്ളൂവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, CPM, Terrorist group, CBI
COMMENTS