V.D Satheesan is against CM Pinarayi Vijayan
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫിന് ജമാ അത്ത് ഇസ്ലാമി - ആര്‍.എസ്.എസ് ചര്‍ച്ചയില്‍ ബന്ധമുണ്ടെന്ന പിണറായി വിജയന്റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
ഡല്‍ഹിയില്‍ ജമാ അത്ത് ഇസ്ലാമി ഉള്‍പ്പടെയുള്ള ചില മുസ്ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യു.ഡി.എഫിന് എന്താണ് കുറ്റമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാതരത്തിലും പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രിയുടെ വിഷയം മാറ്റാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
മുന്‍പ് കേരളത്തിലെ അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടില്ലേയെന്ന് അദ്ദേഹം ആരാഞ്ഞു. ആര്‍.എസ്.എസുമായി സന്ധി ഉണ്ടാക്കിയ ശേഷമാണ് പെരിയയില്‍ രണ്ട് യുവാക്കളെ സി.പി.എം കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്ത ആരോപണമാണ് പിണറായിയുടേതെന്ന് ആവര്‍ത്തിച്ച അദ്ദേഹം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു വരെ സി.പി.എമ്മുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന ജമാ അത്ത് ഇസ്ലാമി വര്‍ഗീയവാദികളായിരുന്നില്ലേയെന്നും ചോദിച്ചു.
മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി സമരം ചെയ്യുന്നവര്‍ ആത്മഹത്യാ സ്‌ക്വാഡുകളല്ല മറിച്ച് കോണ്‍ഗ്രസിന്റെ പുലിക്കുട്ടികളാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Pinarayi Vijayan, Muslim party, CPM, Congress
COMMENTS