V.D Satheesan is against CM Pinarayi Vijayan
തിരുവനന്തപുരം: സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലിംലീഗ് നേതാവ് പി.കെ ഫിറേസിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും മറ്റൊരു ഗവണ്‍മെന്റും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ മുഖ്യമന്ത്രിയുടെ ഭീതിയാണെന്നും ആരെന്തു സമരം ചെയ്താലും അതെല്ലാം തനിക്കെതിരെയാണെന്ന തോന്നലാണ് അദ്ദേഹത്തിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Keywords: V.D Satheesan, Pinarayi Vijayan, P.K Firos
COMMENTS