Turkey earthquake death rate
ഇസ്താബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരണം 4500 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. പരിക്കേറ്റവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏകദേശം 20,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും പരിക്കേറ്റവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്ഥലത്ത് കനത്ത മഴയും മഞ്ഞും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം തുടര്‍ച്ചയായി പിന്നീടും തുടര്‍ചലനങ്ങള്‍ ഉണ്ടാവുകയായിരുന്നു.
ഇറാക്ക്, ജര്‍മ്മനി, ഇറ്റലി, ഗ്രീസ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. ഇന്ത്യയില്‍ നിന്നും രക്ഷാപ്രവര്‍ത്തനസംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തുര്‍ക്കിയിലും സിറിയയിലും ശക്തമായ നൂറോളം ഭൂചലനങ്ങള്‍ ഉണ്ടായത്. നൂറു വര്‍ഷത്തിനിടെ ഇവിടെയുണ്ടായിരിക്കുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിത്.
Keywords: Turkey, Cyria, Earthquake, Death
COMMENTS