TDP leader shot while sleeping at home
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ടി.ഡി.പി നേതാവിന് വെടിയേറ്റു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ നേതാവ് ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ സംഘം വീട്ടില്‍ കയറി ഉറങ്ങുകയായിരുന്ന അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ആക്രമത്തിനു പിന്നില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണെന്നാണ് ടി.ഡി.പി ആരോപണം.
Keywords: TDP leader, Shot, Sleeping, Home
COMMENTS