Swapna Suresh is against CM
ബംഗളൂരു: എം.ശിവശങ്കറിന്റെ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ശക്തമായി പ്രതികരിച്ച് സ്വപ്ന സുരേഷ് രംഗത്ത്. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
ബംഗളൂരുവില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുന്നതിനായുള്ള തന്റെ നിയമപോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചെന്ന് ആവര്‍ത്തിച്ച സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും പറഞ്ഞു.
ബിരിയാണിച്ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയതടക്കം നേരത്തെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അവര്‍ ആവര്‍ത്തിച്ചു.
Keywords: Swapna Suresh, CM, ED, Arrest, Sivasankar
COMMENTS