Supreme court about actress attacked Case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന സത്യവാങ്മൂലത്തിലാണ് സുപ്രീംകോടതി നടപടി.
മഞ്ജു വാര്യര്‍ അടക്കമുള്ള നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം കേസിലെ വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതേതുടര്‍ന്ന് കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24 ലേക്ക് മാറ്റി.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നും ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Dileep, Manju Warrier, Actress attacked Case
COMMENTS