Supreme court about actress attacked case trial
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ നീളുന്നത് ചോദ്യംചെയ്ത് സുപ്രീംകോടതി. കേസില്‍ 41 പേരെക്കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്റെ കാരണം രേഖാമൂലം വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേസ് അനന്തമായി നീണ്ടുപോകുകയാണെന്നും അത് അനുവദിക്കരുതെന്നുമുള്ള കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് കോടതി നടപടി.
2019 ല്‍ ആറുമാസം കൊണ്ട് വിചാരണ തീര്‍ക്കണമെന്ന് സുപ്രീംകോടതി തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണെന്നും എന്നാലിപ്പോഴും അനന്തമായി നീണ്ടുപോകുകയാണെന്നും പുതുതായി 41 സാക്ഷികളെക്കൂടി വീണ്ടും വിസ്തരിക്കുകയാണെന്നുമായിരുന്നു ദിലീപിന്റെ വാദം.
ഇതോടെ പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. കേസ് സുപ്രീംകോടതി ഈ മാസം പതിനേഴിന് വീണ്ടും പരിഗണിക്കും.
Keywords: Supreme court, Actress attacked case, Trial
COMMENTS