Summer heats up in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 36 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തുന്നത്.
മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ആരംഭിക്കുന്ന അത്യുഷ്ണം ഇപ്പോള്‍ നേരത്തെ തന്നെ അനുഭവപ്പെടുകയാണ്. മലബാര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.
രാത്രിയിലും പകലും ചൂട് കൂടുകയാണ് രാത്രിയില്‍ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ചൂട് അസഹനീയമായതോടെ നിര്‍ജ്ജലീകരണമൊക്കെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: Summer, Heat, Kerala, Increase


COMMENTS