Strong criticism against actor Akshay Kumar
മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഒരു പരസ്യത്തില്‍ നടന്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി നില്‍ക്കുന്ന ഭാഗം പുറത്തുവന്നത് വിവാദമാകുകയായിരുന്നു. ടൂറിന്റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്റെ പരസ്യമാണ് വിവാദമായത്.
പരസ്യത്തില്‍ താരം ഗ്ലോബിന് മുകളിലൂടെ നടക്കുന്നുണ്ട്. ഗ്ലോബില്‍ നടക്കുന്ന ഭാഗം ഇന്ത്യയാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് ഇടയാകുകയായിരുന്നു. `ഭാരതത്തിനോട് കുറച്ചെങ്കിലും ബഹമാനം കാണിക്കൂ'` എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്.
നടന്‍ തന്നെയാണ് പരസ്യത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഇത്രയും വലിയ സൈബര്‍ അറ്റാക്ക് നടന്നിട്ടും താരം പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.
അക്ഷയ് കുമാറിനു പുറമെ നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. അതേസമയം മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് സെല്‍ഫിയാണ് അക്ഷയ് കുമാറിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അടുത്തിടെ തുടര്‍ച്ചയായി താരത്തിന്റെ സിനിമകളെല്ലാം തന്നെ പരാജയവുമാണ്.
Keywords: Akshay Kumar, Criticism, Add, India map
COMMENTS