Siddique Kappan walks out of jail
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രണ്ടു വര്‍ഷത്തിലേറെയായി യു.പിയിലെ ജയിലില്‍ കഴിയുകയായിരുന്നു. 2020 ല്‍ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പടെയുള്ള കേസുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
അതേസമയം യു.പി പൊലീസും ഇ.ഡിയും ചുമത്തിയിരുന്ന മറ്റു കേസുകളിലെല്ലാം കാപ്പന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇ.ഡി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തി ചുമത്തിയ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇതുവരെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്.
എന്നാല്‍ തന്നെ പൂര്‍ണമായും കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും കൂടെയുള്ളവരില്‍ ഡ്രൈവറൊഴികെ മറ്റെല്ലാവരും ഇപ്പോഴും ജയിലിലാണെന്നുമായിരുന്നു പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന്‍ പ്രതികരിച്ചത്.
Keywords: Siddique Kappan, jail, Free, UP, ED
COMMENTS