Senior journalist G.Sekharan Nair passes away
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കെ.വിജയരാഘവന്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: G.Sekharan Nair, Senior journalist, Press club, Passes away
COMMENTS