Saudi Arabia about temporary work visa
റിയാദ്: താത്കാലിക തൊഴില്‍ വിസയ്ക്ക് ഇഖാമയും (റെസിഡന്റ് പെര്‍മിറ്റ്) വര്‍ക്ക് പെര്‍മിറ്റും വേണ്ടെന്ന് സൗദി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്‌ഫോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താത്കാലിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ മാത്രമേ രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമുണ്ടാകുമെന്നതിനാല്‍ അവരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന്റെ നിതാഖാത് പദവിയെയും ബാധിക്കില്ല.
സ്വദേശിവത്കരണം പാലിക്കുന്നത് ഉയര്‍ന്ന തോതിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ താത്കാലിക വിസകള്‍ നല്‍കാറുള്ളതെന്നും ഇത്തരം വിസകള്‍ സമാനമായ കാലയളവില്‍ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്‌ഫോം പറഞ്ഞു. സൗദിയിലെ വിസാ നിയമത്തില്‍ വന്ന ഈ മാറ്റം പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകും.
Keywords: Saudi, Work Visa, Permit
COMMENTS