Ricky Kej wins third grammy
ലോസ് ആഞ്ജലീസ്: ഇന്ത്യന്‍ ഗായകന്‍ റിക്കി കെജിന് ഗ്രാമി അവാര്‍ഡ്. മൂന്നാം തവണയാണ് റിക്കി കെജിനെ തേടി ഗ്രാമി അവാര്‍ഡ് എത്തുന്നത്. ഡിവൈന്‍ ടൈഡ്‌സ് എന്ന ആല്‍ബത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനാണ് അവാര്‍ഡ്.
സ്‌കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ചെയ്ത ആല്‍ബത്തിനാണ് അവാര്‍ഡ്. 2015 ല്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം തന്നെ ചെയ്ത വിന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി അദ്ദേഹത്തെ തേടിയെത്തിയത്. പിന്നീട് 2022 ല്‍ മികച്ച ന്യൂ ഏജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം.
Keywords: Grammy, Ricky Kej, Third
COMMENTS