Rhodamine found at cotton candy in Kollam
തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തില്‍ ഹാനികരമായ രീതിയിലുള്ള മിഠായി നിര്‍മ്മാണം കണ്ടെത്തിയത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പരിസരവും വൃത്തിഹീനമാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യക്തമാക്കി.
Keywords: Rhodamine, Kollam, Cotton candy, Health minister
COMMENTS