The results of the Central Forensic Lab, which did not detect the presence of poison or cyanide in the four dead bodies, will not affect the case
കൊച്ചി : നാലു മൃതദേഹങ്ങളില്‍ വിഷത്തിന്റെയോ സൈയനേഡിന്റെയോ സാന്നിധ്യം കണ്ടെത്താനായില്ലെന്ന കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ് പി കെ.ജി സൈമണ്‍.
കേരളത്തിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളിലും വിഷത്തിന്റെയോ സൈയനേഡിന്റെയോ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
ഇതു കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ്. അതുകൊണ്ടു തന്നെ കേസിനെ ഇതു ബാധിക്കാന്‍ പോകുന്നില്ലെന്നു കെ.ജി സൈമണ്‍ പറഞ്ഞു.
ഇക്കാര്യം നേരത്തേ മനസ്സിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡോക്ടറുമാരുടെ ഒരു പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തു നടത്തിയ പരിശോധ ഫലം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചതെന്നും സൈമണ്‍ പറഞ്ഞു.
കൂടത്തായി കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. കൊ്ല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് സയനേഡോ മറ്റു വിഷാംശമോ കണ്ടെത്താനാവാതെ പോയത്.
2002 മുതല്‍ 2014 വരെ കാലത്താണ് ഇവര്‍ മരിച്ചത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 2019 ലാണ് പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.
ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചാണ് അന്നമ്മ തോമസിനെ ഇല്ലാതാക്കിയത്. സയനേഡ് നല്‍കിയാണ് മറ്റു മൂന്നു പേരെ ഒന്നാം പ്രതി ജോളി കൊന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഇതേസമയം, കൂട്ടത്തില്‍ മരിച്ച സിലി, റോയ് തോമസ് എന്നിവരുടെ മൃതദേഹങ്ങളില്‍ സയനേഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Summary: The results of the Central Forensic Lab, which did not detect the presence of poison or cyanide in the four dead bodies, will not affect the case, says the then SP KG Simon.
COMMENTS