Australia fell head over heels in front of Ravindra Jadeja's mesmerizing performance and defeated in the second Test. India won by six wickets
ന്യൂഡല്‍ഹി : രവീന്ദ്ര ജഡേജയുടെ മാസ്മരിക പ്രകടത്തിനു മുന്നില്‍ തലകുത്തി വീണ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റും ഇന്ത്യയ്ക്ക് അടിയറവച്ചു. ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.
ആദ്യ ഇന്നിംഗ്സില്‍263 റണ്‍സ് നേടി സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്സില്‍ 113 റണ്‍സിന് എ്ല്ലാവരും പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് ഏഴു വിക്കറ്റും അശ്വിന് മൂന്നു വിക്കറ്റും ലഭിച്ചു.
ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 262ന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്തുകൊണ്ടാണ് മൂന്നാം ദിനം തന്നെ കളി അവസാനിപ്പിച്ചത്.
12.1 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് രവീന്ദ്ര ജഡേജ ഏഴ് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ പിഴുതത്.
ഉസ്മാന് ഖവാജ, ട്രാവിസ് ഹെഡ്, ലബുഷെയ്ന്, പീറ്റര്‍ ഹാന്‍സ്കോംബ്, അലക്സ് കാരി, പാറ്റ് കമിന്‍സ്, നഥാന്‍ ലിയോണ്‍, മാത്യു കുനേമന്‍ എന്നിവരെയാണ് ജഡേജ അതിവേഗം കൂടാരം കയറ്റിയത്.
43 റണ്‍സെടുത്ത ്്ട്രാവിസ് ഹെഡും 35 റണ്‍സെടുത്ത ലബുഷെയ്നുമാണ് സന്ദര്‍ശക നിരയില്‍ രണ്ടക്കം കടന്നത്.
രണ്ടാം ഇന്നിംഗ്സില്‍ രോഹിത് ശര്‍മ (31), കെ എല്‍ രാഹുല്‍ (1), വിരാട് കോലി (20) ശ്രേയസ് അയ്യര്‍ (12) എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍, ചേതേശ്വര്‍ പുജാര 74 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. അയ്യര്‍ക്കു ശേഷമിറങ്ങിയ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് 22 പന്തില്‍ 23 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ ആരംഭിക്കും.
COMMENTS