Raid in Adani Wilmar store
ഷിംല: ഗൗതം അംബാനിയുടെ ഹിമാചല്‍പ്രദേശിലെ സ്ഥാപനങ്ങളില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലാണ് നികുതി വകുപ്പിന്റെ റെയ്ഡ്. ബുധനാഴ്ച രാത്രിയോടെയാണ് റെയ്ഡ് നടപടികള്‍ തുടങ്ങിയത്.
നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറും പങ്കാളികളായുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍.
കഴിഞ്ഞ അഞ്ചു വര്‍ഷമായി അദാനി വില്‍മര്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ രാഹുലിന്റെ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധവും ഉണ്ടായി. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അദാനി ഗ്രൂപ്പില്‍ റെയ്ഡ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Keywords: Adani Wilmar store, Raid, Himachal pradesh, GST
COMMENTS