Protest with gun at Thiruvananthapuram village office
തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ തോക്കുമായി യുവാവിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് വെങ്ങാനൂര്‍ സ്വദേശി മുരുകനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസിലെത്തിയ മുരുകന്‍ കുടിവെള്ളം കിട്ടാത്തതിനാല്‍ ബുദ്ധിമുട്ടിലാണെന്ന് അറിയിച്ച ശേഷം ഗേറ്റ് പൂട്ടിയിട്ട് തോക്കെടുക്കുകയായിരുന്നു.
വില്ലേജ് ഓഫീസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് എയര്‍ ഗണ്ണായിരുന്നെന്ന് പൊലീസ് അറിയിച്ചു. വെങ്ങാനൂരില്‍ കട നടത്തുന്ന മുരുകന്‍ ഏറെ നാളുകളായുള്ള കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് കാരണമാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
Keywords: Protest, Gun, Village office, Today
COMMENTS