Pak cricketer Shaheen Afridi gets married
കറാച്ചി: പാക് യുവ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയും മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും വിവാഹിതരായി. കറാച്ചിയിലെ സകരിയ പള്ളിയില്‍ വച്ചു നടന്ന ചടങ്ങിലും തുടര്‍ന്നുള്ള സല്‍ക്കാരത്തിലും നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പാക് ക്യാപ്റ്റന്‍ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, നസീം ഷാ, പാക് സ്‌ക്വാഷ് താരം ജഹാംഗീര്‍ ഖാന്‍ ഐ.സിസിയുടെ ജനറല്‍ മാനേജര്‍ വസീം ഖാന്‍ അങ്ങനെ നീളുന്നു ചടങ്ങിനെത്തിയ പ്രമുഖരുടെ നിര.
രണ്ടു വര്‍ഷം മുന്‍പു തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പാക് ക്രിക്കറ്റ് ടീമിലെ യുവ പേസ് ബൗളറാണ് 22 കാരനായ ഷഹീന്‍.
Keywords: Shaheen Afridi, Ansha, Marriage, Karachi
COMMENTS