POCSO case accused in Poojapura Central Jail giving a new twist to Jasna missing case
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിനു പുതിയ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതി.
മുന്‍പ് തനിക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരന് ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് തടവുപുള്ളി വെളിപ്പെടുത്തിയിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിനോടാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.
സൂപ്രണ്ട് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സി ബി ഐ ജയിലിലെത്തി പുള്ളിയില്‍ നിന്നു മൊഴിയെടുത്തു.
ഇതേസമയം, ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നു പറഞ്ഞ വ്യക്തി മോഷണക്കേസിലെ ജയില്‍വാസം കഴിഞ്ഞു പുറത്തുപോയി. പത്തനംതിട്ടക്കാരനായ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും സി ബി ഐയും. ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ 2018 മാര്‍ച്ച 22നാണ് എരുമേലിയില്‍ നിന്നു കാണതാകുന്നത്. വീട്ടില്‍ നിന്നു മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജസ്‌ന അപ്രത്യക്ഷയാവുകയായിരുന്നു.
ക്രൈംബ്രാഞ്ചും കേരള പൊലീസിന്റെ വിവിധ സംഘങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐക്ക് വിടാന്‍ 2021 ഫെബ്രുവരിയില്‍ ഉത്തരവായി.
ഇതിനിടെ, ജസ്‌ന സിറിയയിലേക്കു കടന്നുവെന്നു പറഞ്ഞു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും സി ബി ഐ ഇക്കാര്യം നിഷേധിച്ചിരുന്നു.
Summary: POCSO case accused in Poojapura Central Jail giving a new twist to Jasna missing case.It has been revealed that the fellow prisoner who was with him before was clearly aware of Jasna's disappearance, says the POCSO case accused. He told this to the jail superintendent.
COMMENTS