Money scam in CMDRF - Vigilance raid
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ്. തട്ടിപ്പ് പുറത്തായതോടെ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഏജന്റുമാരുമായി ഒത്തുകളിച്ച് പണം തട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഓപ്പറേഷന് സി.എം.ഡി.ആര്.എഫ് എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭിക്കുന്നതിനായി കളക്ട്രേറ്റുകളിലാണ് അപേക്ഷ നല്‍കേണ്ടത്. ഈ അപേക്ഷകളില്‍ നിന്നും അര്‍ഹരായവരുടെ അപേക്ഷകള്‍ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഇവിടെ ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അര്‍ഹരായവരുടെ അപേക്ഷ നല്കിയ ശേഷം ഏജന്റിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളുമാണ് നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ നിന്നും ഒരു വിഹിതം ഏജന്റിനു നല്കിയ ശേഷം ബാക്കി ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇതിലൂടെ വളരെ നാളുകളായി തുടരുന്ന അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ എല്ലായിടത്തും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ വരുന്നത്.
Keywords: CMDRF, Vigilance, Money scam
COMMENTS