Mohiniyattam legend Kanak Rele passes away
മുംബൈ: മോഹിനിയാട്ടം നര്‍ത്തകിയും കോറിയോഗ്രാഫറുമായ കനക് റെലെ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഗുജറാത്ത് സ്വദേശിനിയായ കനക് റെലെ ആദ്യം കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ നിന്നും കഥകളിയും പിന്നീട് മോഹിനിയാട്ടവും പഠിച്ചു. തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തില്‍ തുടര്‍ പഠനവും നടത്തിയിട്ടുണ്ട്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
പിന്നീട് സോപന സംഗീതത്തില്‍ ആകൃഷ്ടയാകുകയും കാവാലം നാരായണപണിക്കരുമായി ചേര്‍ന്ന് സോപാന സംഗീതത്തില്‍ മോഹിനിയാട്ടം ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള കനക് റെലെ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മുംബൈയില്‍ നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ സ്ഥാപിച്ചു.
രാജ്യം പത്മഭൂഷണ്‍ നല്‍കി കനക് റെലെയെ ആദരിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍, കലാവിപഞ്ചി പുരസ്‌കാരം, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്.
Keywords: Kanak Rele, Mohiyattam, Legend, Awards
COMMENTS