Fire breaks out in Kottayam medical college
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ അഗ്നിബാധ. ഉച്ചയോടെ മെഡിക്കല്‍ കോളേജിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ക്യാന്‍സര്‍ വാര്‍ഡിന്റെ പിന്നിലായാണ് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നത്.
മൂന്നാം വാര്‍ഡിനോട് ചേര്‍ന്നായതുകൊണ്ട് അപകടമറിഞ്ഞയുടന്‍ ആളുകളെ മാറ്റി. അപകടകാരണം വ്യക്തമല്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Fire, Kottayam medical college, New building
COMMENTS