Manju warrier buys new bike
കൊച്ചി: ബി.എം.ഡബ്ല്യൂ ബൈക്ക് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തിലുള്ള 28 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയത്. മഞ്ജു തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തുടക്കം കുറിക്കാന്‍ ഏറ്റവും നല്ലത് ചെറിയ ചുവടുവയ്ക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നായിരുന്നു മഞ്ജു കുറിച്ചത്. ഒപ്പം ഇതിന് പ്രചോദനമായ നടന് അജിത്തിനും അവര്‍ നന്ദി അറിയിച്ചു.
നേരത്തെ മഞ്ജു ടു വീലര്‍ ലൈസന്‍സ് എടുത്തിരുന്നു. അജിത്തിനൊപ്പം അഭിനയിച്ച തുനിവിന്റെ ഇടവേളയില്‍ നടത്തിയ ലഡാക്ക് യാത്രയെ തുടര്‍ന്നാണ് ബൈക്ക് സ്വന്തമാക്കണമെന്ന് മഞ്ജുവിന് ആഗ്രഹം വരുന്നത്.
അജിത്തിനൊപ്പം 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ മഞ്ജുവും പോയിരുന്നു. അടുത്തു തന്നെ അജിത്ത് 60 ദിവസം നീളുന്ന ബൈക്ക് യാത്ര നടത്തുന്നുണ്ടെന്നും അതില്‍ മഞ്ജുവും ഭാഗമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Manju Warrier, BMW bike, Ride
COMMENTS