Mandatory VRS at KSRTC
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിര്‍ബന്ധിത വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. 50 വയസ്സ് കഴിഞ്ഞ 7000 ലധികം ജീവനക്കാരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായി ഒരാള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനു ശേഷം നല്‍കാനും തീരുമാനിച്ചു. വിആര്‍എസിനായി മാനേജ്‌മെന്റിന് 1080 കോടിയോളം വേണ്ടിവരും. ഇതിനായി ധനവകുപ്പിന്റെ സഹായം തേടാനും തീരുമാനമായി.
പദ്ധതി നടപ്പാക്കിയാല്‍ ശമ്പള ചെലവ് 50 ശതമാനം കുറയുമെന്നും അതുകൊണ്ടുതന്നെ മാസാമാസം ശമ്പള വിതരണത്തിനായി ധനവകുപ്പിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ നേരത്തെ ധനവകുപ്പ് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനെതിരെ ഇടത് അനുകൂല സംഘടനകളടക്കം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
Keywords: KSRTC, VRS, Mandatory, Soon
COMMENTS