Mallikarjun Kharge
റായ്പുര്‍: ബി.ജെപിയെ താഴെയിറക്കാന്‍ സന്നദ്ധരായിട്ടുള്ള ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പുകളിലും സഖ്യത്തിന് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റായിപുരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി യോഗത്തിലാണ് പ്രഖ്യാപനം. രാജ്യം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനെതിരെ ജനം പോരാട്ടത്തിന് തയ്യാറാകണമെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു.
Keywords: Mallikarjun Kharge, BJP, Congress, Loksabha election
COMMENTS