Malayali youth stabbed to death in Sharjah
ഷാര്‍ജ: ഷാര്‍ജയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് സ്വദേശി ഹക്കീം (36) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ പൗരന്‍ അറസ്റ്റിലായി.
ഞായറാഴ്ച അര്‍ദ്ധരാത്രി 12.30യോടെയാണ് സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നവരും അടുത്ത കഫെറ്റീരിയയിലെ പാകിസ്ഥാന്‍ പൗരനും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് മാനേജരായ ഹക്കീം എത്തിയത്.
എന്നാല്‍ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയും ഹക്കീമിനെ പാക് പൗരന്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Keywords: Malayali youth, Died, Sharjah
COMMENTS