Malayalee student dies by hit train in Tambaram
ചെന്നൈ: തമിഴ്‌നാട്ടില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി നിഖിത കെ സിബി (19) ആണ് മരിച്ചത്. താംബരം എം.സി.സി കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നിഖിത. ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.
പഠനത്തിനൊപ്പം ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ടീച്ചറായി നികിത ജോലി ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് മരണം.
ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പാളം മുറിച്ചുകടന്നതാണ് അപകട കാരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിത ഉപയോഗിച്ചിരുന്ന ഹെഡ്ഫോണ്‍ അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
Keywords: Malayalee student, dies, Tambaram, Train, Hit
COMMENTS