Life mission scam case
കൊച്ചി; ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ അഞ്ചു ദിവസം കസ്റ്റഡിയിലായിരുന്ന ശിവശങ്കറെ ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് കോടതി നാലു ദിവസം കൂടി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലുമൊക്കെ വളരെ വലുതാണെന്ന് ഇ.ഡി കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആദ്യം കസ്റ്റഡിയിലായിരുന്നപ്പോള്‍ ശിവശങ്കറിന് ഇ.ഡിയോട് നിസഹകരണ മനോഭാവമായിരുന്നെങ്കിലും കസ്റ്റഡി കാലാവധി നീട്ടിയപ്പോള്‍ സഹകരിച്ചതായാണ് റിപ്പോര്‍ട്ട്.
സ്വപ്‌ന സുരേഷുമായി നടത്തിയ ചാറ്റുകള്‍ തന്റേതാണെന്നതടക്കം ചില കാര്യങ്ങള്‍ അദ്ദേഹം സമ്മതിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ സി.എം രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യാനായി ഇ.ഡി തീരുമാനിച്ചത്. സി.എം രവീന്ദ്രന്‍ തിങ്കളാഴ്ച ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
COMMENTS