Life mission case
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ ഇ.ഡിക്കു മുന്നില്‍ ചോദ്യചെയ്യലിന് ഹാജരായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ചോദ്യം ചെയ്യല്‍.
നേരത്തെ വിരമിക്കുന്ന ദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ച് ഇന്നത്തേക്കാക്കുകയായിരുന്നു.
സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടിയോളം രൂപ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ചതാണെന്നായിരുന്നു ഇ.ഡി കണ്ടെത്തിയത്.
Keywords: M.Sivasankar, Life Mission, ED
COMMENTS