K.Sudhakaran makes strong remaks against CM Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ജനങ്ങളെ ബന്ദികളാക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്ന് കെ.സുധാകരന് വ്യക്തമാക്കി.
മുഖ്യമന്ത്രി പൊതുശല്യമായി മാറിയെന്നും ഒരു മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ കനത്ത പൊലീസ് സുരക്ഷയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അണികളെ സുഖിപ്പിക്കാനായി ഊരിപ്പിടിച്ച വടിവാളിനിടയിലൂടെ നെഞ്ചുംവിരിച്ചു നടന്നുനീങ്ങിയെന്നൊക്കെ പറയുന്നത് വീരവാദം മാത്രമാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.
മുഖ്യമന്ത്രിക്ക് എവിടെയെങ്കിലും പരിപാടിയുണ്ടെങ്കില്‍ അവിടെ ആര്‍ക്കും കറുത്ത വസ്ത്രമിടാനോ സമ്മേളിക്കാനോ പോലും പറ്റാത്ത അവസ്ഥയാണെന്നും നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം അദ്ദേഹം ആവര്‍ത്തിച്ചു.
ജനാധിപത്യത്തിലെ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പുചെയ്യുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: K.Sudhakaran, Pinarayi Vijayan, Remarks
COMMENTS