KSRTC salary issue: Ex minister A.K Balan is against minister Antony Raju
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിവാദത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.ഐ.ടി.യു വൈസ് പ്രസിഡന്റുമായ എ.കെ ബാലന്‍. മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് എ.കെ ബാലന്‍ കുറ്റപ്പെടുത്തി.
തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുകയാണെന്നും ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ മാനേജ്മെന്റിനു മറ്റെന്തോ അജണ്ടയുണ്ടെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനാവുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാസത്തിന്റെ തുടക്കത്തില്‍ പകുതി ശമ്പളം നല്‍കുക, ബാക്കി സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കുകയെന്ന മാനേജ്‌മെന്റിന്റെ ശുപാര്‍ശയിലാണ് എ.കെ ബാലന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
അതേസമയം ഈ തീരുമാനത്തില്‍ അപാകതയില്ലെന്നും യൂണിയനുകള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള നിലപാടിലാണ് ഗതാഗതമന്ത്രി ആന്റണി രാജു.
Keywords: KSRTC salary issue, A.K Balan, Antony Raju
COMMENTS