Kerala budget 2023
തിരുവനന്തപുരം: നികുതി വര്‍ദ്ധനവ് ഉള്‍പ്പടെ നിരവധി നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ദ്ധിപ്പിച്ചു. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടി.
മദ്യത്തിന് അധിക സെസ് ഏര്‍പ്പെടുത്തി. ഫ്‌ളാറ്റുകളുടെ മുദ്രവില കൂട്ടി. കാറുകളുടെ നികുതി കൂട്ടി. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഒറ്റ തവണ നികുതി 5 ശതമാനം ആയി കുറച്ചു. വൈദ്യുതി തീരുവ കൂട്ടി. മയക്കുമരുന്ന് പ്രതിരോധത്തിനായി 15 കോടി നീക്കിവച്ചു. കെട്ടിട നികുതി വര്‍ദ്ധിപ്പിച്ചു.
പിണറായിയില്‍ പോളിടെക്‌നിക് കോളേജ് അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്ക് 12.1 കോടി. സോളാര്‍ പദ്ധതിക്ക് പത്തു കോടി. കശുവണ്ടി മേഖലയ്ക്ക് 58 കോടി. ഇക്കോ ടൂറിസത്തിന് ഏഴു കോടി. അങ്ങനെ നീളുന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍.
Keywords: Budget, Kerala, Tax, Petrol, Diesel
 

 
							     
							     
							     
							    
 
 
 
 
 
COMMENTS