Irregularities found in keeping Sabarimala gold at strong room
പത്തനംതിട്ട: ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണ്ണം സ്‌ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയതായി കണ്ടെത്തി. 410 പവന്‍ സ്വര്‍ണ്ണമാണ് ഇപ്രാവശ്യം നടവരവായി ലഭിച്ചത്. ഇതില്‍ 180 പവന്‍ കഴിഞ്ഞ ദിവസമാണ് ആറന്മുളയിലെ സ്‌ട്രോങ് റൂമിലെത്തിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണ്ണവും വെള്ളിയും കൃത്യമായി എത്തിയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. കെ.എസ്.എഫ്.ഇയില്‍ ജോലി കിട്ടി പോയ ജീവനക്കാരന്‍ ഇതുവരെ താക്കോല്‍ കൈവശം വച്ചിരുന്നതായാണ് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയത്.
നടയടപ്പിനുശേഷം ഒരാഴ്ചയ്ക്കുള്ള സ്വര്‍ണ്ണവും വെള്ളിയുമെല്ലാം സ്‌ട്രോങ് റൂമിലെത്തിക്കുന്ന പതിവു രീതിക്കാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. അതേസമയം ശബരിമലയില്‍ തന്നെ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുകയായിരുന്നെന്നാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Keywords: Sabarimala, gold, Strong room, Devaswom board
COMMENTS