Income tax raid in BBC office
ന്യൂഡല്‍ഹി: ബിബിസി ഡല്‍ഹി, മുംബയ് ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ 11.30 യോടെയാണ് റെയ്ഡ് നടന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
അതേസമയം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബിബിസി ഡോക്യമെന്ററി വന്നതിനു പിന്നാലെയുള്ള റെയ്ഡ് രാജ്യം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Keywords: BBC, Raid, Income tax, PM
COMMENTS