Income tax department records actor Mohanlal's statement
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്. സിനിമാ മേഖലയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. മോഹന്‍ലാലിന്റെ എറണാകുളത്തെ ഫ്‌ളാറ്റിലെത്തിയാണ് നാലു മണിക്കൂറോളം നീണ്ട മൊഴിയെടുത്തത്.
വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയതായാണ് വിവരം. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മോഹന്‍ലാലിനോട് വിശദീകരണം തേടിയതായാണ് വിവരം.
നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും എടുത്തിരുന്നു. മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.
Keywords: Income tax department, Mohanlal, Antony Perumbavoor
COMMENTS