In Alappuzha district, the youths, Vakkethil Vishnu (26) and Puliyur Vathileth Prashant (25), drowned in Achankovil river when they came a relative
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെണ്മണിയില്‍ ബന്ധുവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയ വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ വിഷ്ണു (26), പുലിയൂര്‍ വാത്തിലേത്ത് പ്രശാന്ത് (25) എന്നീ യുവാക്കള്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചു.
വെണ്‍മണി ശാര്‍ങക്കാവ് കടവില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു.
നാട്ടുകാരും ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ ആറര മണിയോടെ സമീപത്തെ ചെളി നിറഞ്ഞ നദീപ്രദേശത്തു നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മന്ത്രി സജി ചെറിയാനും സ്ഥലത്തെത്തിയിരുന്നു.
Summary: In Alappuzha district, the youths, Vakkethil Vishnu (26) and Puliyur Vathileth Prashant (25), drowned in Achankovil river when they came see a relative's house in Venmani in Vettiyar Kutti.
COMMENTS