Highcourt about KSRTC salary cricis
കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കം ശമ്പളം കൊടുക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പത്താം തീയതിയായിട്ടും ഇതുവരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. നേരത്തെ അഞ്ചാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും സ്ഥാപനം പൂട്ടിയാല്‍ അത് 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ വേറെ വഴി നോക്കിക്കൊള്ളുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
Keywords: Highcourt, KSRTC, Salary, Government


COMMENTS